കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ വീണ്ടും ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗത്തും പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തില്‍ സുമിത്തുമാണ് സ്വര്‍ണം നേടിയത്.

കാനഡ താരം ജെസിക്ക മക്‌ഡോണള്‍ഡിനെ 133നാണ് വിനേഷ് പരാജയപ്പെടുത്തിയത്. പരുക്കിനെ തുടര്‍ന്ന് നൈജിരിയന്‍ താരം സിനിവി ബോള്‍ടിക് പിന്മാറിയതോടെയാണ് സുമിത് സുവര്‍ണ നേട്ടം കൈവരിച്ചത്. ഇതോടെ കോമണ്‍വെല്‍ത്തില്‍ 23 സ്വര്‍ണവും 13 വെള്ളിയും 16 വെങ്കലവും സഹിതം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 52ലെത്തി.

Top