കോമണ്‍വെല്‍ത്ത് ഗെയിംസ് ; അന്തിമ പട്ടികയില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടികയില്‍ ഗുസ്തി താരം സുശീല്‍ കുമാറിന്റെ പേര് ചേര്‍ത്തു. നേരത്തെ 74 കിലോഗ്രാം ഗുസ്തിയില്‍ സുശീല്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പേര് ഉണ്ടായിരുന്നില്ല.

സുശീല്‍ കുമാറിന്റെ പേര് ഒഴിവാക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് സുശീലിന്റെ പേര് പട്ടികയില്‍ വരാതിരുന്നതെന്നും പിഴവുകള്‍ തിരുത്തി പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി രാജീവ് മെഹ്ത്ത അറിയിച്ചതിനു പിന്നാലെയാണ് പേരു ചേര്‍ക്കല്‍.

എപ്രില്‍ 4 മുതല്‍ 15 വരെ ആസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് എന്ന നഗരത്തിലാണ് 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

Top