കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിത ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 57 കിലോ വനിത ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ദാണ്ഡയ്ക്കും പുരുഷ വിഭാഗത്തില്‍
മൗസം ഖാത്രിയ്ക്കും വെള്ളി മെഡല്‍. വനിതകളുടെ 68 കിലോ ഗ്രാം വിഭാഗത്തില്‍ ദിവ്യ കക്രന്‍ വെങ്കലം നേടി. ഗെയിംസില്‍ ഇതോടെ പതിനേഴ് സ്വര്‍ണ്ണവും പത്ത് വെള്ളിയും പന്ത്രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയിരിക്കുന്നത്.

Top