കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

venkat-rahul

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണം. പുരുഷന്മാരുടെ 85 കിലോ ഭാരാദ്വഹനത്തില്‍ വെങ്കട് രാഹുല്‍ രഗാലയാണ് സ്വര്‍ണം നേടിയത്. 338 കിലോ ഭാരം ഉയര്‍ത്തിയാണ് വെങ്കട് സ്വര്‍ണം സ്വന്തമാക്കിയത്.

നേരത്തെ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം. പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തിയ ഇന്ത്യയുടെ ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു സ്വര്‍ണം നേടിയിരുന്നു. 84 കിലോഗ്രാമെന്ന റെക്കോര്‍ഡുമായാണ് സഞ്ജിതാ ചാനു സ്വര്‍ണം കരസ്ഥമാക്കിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന ഭാരോദ്വഹത്തില്‍ സ്വാതി സിംഗ് നേടിയ 83 കിലോഗ്രാമെന്ന റെക്കോര്‍ഡാണ് സഞ്ജിത ചാനു തകര്‍ത്തത്. 81 കിലോഗ്രാമുമായി കാനഡയുടെ റേച്ചല്‍ ലെബ്ലാന്‍ക് ബാസിനറ്റ് ആണ് രണ്ടാം സ്ഥാനത്ത്.

Top