കോമണ്‍വെല്‍ത്ത് ഗെയിംസ് ; രാഹുല്‍ അവാരയിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം

commonwealth-games-2018

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാഹുല്‍ അവാരയിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തിലാണ് രാഹുലിന് സ്വര്‍ണം. എട്ടാം ദിനമായ വ്യാഴാഴ്ച ഇന്ത്യയ്ക്ക് നേരത്തെ ഒരു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.

മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം.

Top