കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം. അശ്വിനി പൊന്നപ്പ സിക്കി റെഡ്ഡി സഖ്യമാണ് വെങ്കലം നേടിയത്. ഓസ്‌ട്രേലിയയുടെ സെത്യാന മപാസ, ഗ്രോണ്യ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വെങ്കലം സ്വന്തമാക്കിയത്. സ്‌കോര്‍ 21-19 , 21-19

ഇതോടെ കോമണ്‍വെല്‍ത്തില്‍ 23 സ്വര്‍ണവും 13 വെള്ളിയും 17 വെങ്കലവും സഹിതം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 53ലെത്തി.

Top