കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി

babitha

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരം ബബിത കുമാരിക്ക് വെള്ളി. വനിതകളുടെ 53 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ആണ് ബബിത വെള്ളി നേടിയത്. ഫൈനലില്‍ കനേഡിയന്‍ താരത്തെ തോല്‍പ്പിച്ചാണ് ബബിതയുടെ നേട്ടം.

പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാര സ്വര്‍ണം നേടിയിരുന്നു. എട്ടാം ദിനമായ വ്യാഴാഴ്ച ഇന്ത്യയ്ക്ക് നേരത്തെ ഒരു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.

മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം.

Top