മരടിലെ രണ്ട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ തുകയൊന്നും നല്‍കിയില്ലെന്ന് സമിതി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മരടിലെ നഷ്ടപരിഹാര വിതരണത്തിന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഇത് വരെ നല്‍കിയത് നാല് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീംകോടതിയില്‍. ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ 2 കോടി എണ്‍പത്തിയൊന്‍പത് ലക്ഷവും ജയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ രണ്ട് കോടിയും നല്‍കിയെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആല്‍ഫ സെറീന്‍, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെയും തുകയൊന്നും നല്‍കിയതായി സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 248 ഫ്‌ലാറ്റ് ഉടമകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 62 കോടി നഷ്ടപരിഹാര ഇനത്തില്‍ കൈമാറിയെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യാനായി വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം സമിതി തള്ളിയിരുന്നു.

Top