അലനും താഹയ്ക്കും വേണ്ടി മനുഷ്യാവകാശ കമ്മറ്റി നിലവില്‍ വന്നു

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മോചനത്തിനായി കോഴിക്കോട്ട് മനുഷ്യാവകാശ കമ്മറ്റി നിലവില്‍ വന്നു. ബിആര്‍പി ഭാസ്‌കര്‍ കമ്മറ്റി ചെയര്‍മാനും ഡോ:ആസാദ് കണ്‍വീനറുമായ കമ്മറ്റിയാണ് നിലവില്‍ വന്നത്.

അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കാന്‍ നടപടി സ്വീകരിയ്ക്കുക, എന്‍ഐഎ ഏറ്റെടുത്ത കേസ് അന്വേഷണം സംസ്ഥാനത്തിനു വിട്ടുകിട്ടാന്‍ നടപടി സ്വീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കമ്മറ്റിയുടെ പ്രവര്‍ത്തനം.

Top