കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണം; പോലീസ്

കൊച്ചി: തിരുവനന്തപുരം, കൊച്ചി കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് കേരള പൊലീസ്. ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയാണ് വിരമിക്കുന്നതിന് മുന്‍പായി ഈ കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എല്ലാ മജിസ്റ്റീരിയല്‍ അധികാരങ്ങളും ആവശ്യമില്ല, ഗുണ്ടാ നിയമത്തില്‍ ഉത്തരവിടാനുള്ള അധികാരം പൊലീസിന് നല്‍കണമെന്നാണ് ആവശ്യം.

ജനസംഖ്യയില്‍ താരതമ്യേന മുന്നിലുള്ളതും ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതുമായ നഗരങ്ങളില്‍ മെട്രോപൊളിറ്റന്‍ പൊലീസ് മജിസ്ട്രേറ്റ് സ്ഥാപിക്കണമെന്നുള്ളതായിരുന്നു നേരത്തെ പൊലീസുകാര്‍ക്കിടയിലുണ്ടായ ആശയം.

എന്നാല്‍ ഇതിന്റെ ആദ്യഘട്ടത്തില്‍ തന്നെ എതിര്‍പ്പുകള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. നിലവില്‍ മജിസ്റ്റീരിയല്‍ അധികാരം കളക്ടര്‍മാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഈ അധികാരം പൊലീസിന് കൂടി നല്‍കുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന നിലപാടായിരുന്നു സിപിഐ മുന്‍പ് സ്വീകരിച്ചത്.

 

Top