ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയര്‍ത്തി കമ്മീഷന്. 2014ല്‍ നിന്ന് പത്തു ശതമാനമാണ് വര്‍ധിപ്പിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവ് യഥാക്രമം 95, 75 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 70, 54 ലക്ഷമായിരുന്നു. നിയമസഭാ മണ്ഡലങ്ങളില്‍ 40, 28 ലക്ഷം വീതമായി ഉയര്‍ത്തി. നേരത്തെ ഇത് യഥാക്രമം 28, 20 ലക്ഷമായിരുന്നു. വലിയ സംസ്ഥാനങ്ങളായ പഞ്ചാബിലും യുപിയിലും ഉത്തരാഖണ്ഡിലും നാല്‍പ്പത് ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ആകെ ചെലവഴിക്കാനാകുക. ചെറു സംസ്ഥാനങ്ങളായ ഗോവയിലും മണിപ്പൂരിലും 28 ലക്ഷവും.
വരുന്ന തെരഞ്ഞെടുപ്പുകളിലും ചെലവുപരിധി ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. 2014ലാണ് ഇതിനു മുമ്പ് ചെലവു പുതുക്കിയത്. അഞ്ചു സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളാണ് തെരഞ്ഞെടുപ്പിന് സജ്ജമാകുന്നത്. 18.03 കോടിയാണ് വോട്ടര്‍മാര്‍. വനിതാ വോട്ടര്‍മാര്‍ 8.55 കോടിയും. 2.15 ലക്ഷം പോളിങ് ബുത്തുകളാണ് ഒരുക്കിയിട്ടുള്ളത്.