ധൂമകേതു ഗവേഷണങ്ങള്‍ക്ക് സഹായകമാകുന്ന ധൂമകേതു ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസയുടെ ‘ടെസ്’

വാഷിംഗ്ടണ്‍:നാസയുടെ ഏറ്റവും പുതിയ പര്യവേഷക ഉപഗ്രഹമായ ടെസ് ധൂമകേതുവിന്റെ ചലനങ്ങള്‍ വിശദീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടു. ഭൂമിയില്‍ നിന്ന് 48 മില്ല്യന്‍ കിലോമീറ്റര്‍ അകലെയുള്ള ധൂമകേതുവിന്റെ ചിത്രങ്ങളാണ് ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനെറ്റ് സര്‍വ്വേ സാറ്റലൈറ്റ് എന്ന ടെസ്സ് പുറത്തുവിട്ടത്.

ജൂലൈ 25ന് 17 മണിക്കൂര്‍ കൊണ്ടാണ് സി/2018 എന്‍1 എന്ന ധൂമകേതുവിന്റെ ചിത്രങ്ങള്‍ ടെസ്സ് വിശദമായി പകര്‍ത്തിയത്. പിസിസ് ഓസ്ട്രിനസ് എന്ന നക്ഷത്ര വ്യൂഹത്തില്‍ ഉള്‍പ്പെടുന്ന ഈ ധൂമകേതു സൂര്യന്റെ ഭ്രമണ പദത്തിന്റെ വലത്തു നിന്ന് ഇടത്തോട്ടാണ് സഞ്ചരിക്കുന്നത്. സൂര്യനിലേതിന് സമാനമായ സോളാര്‍ വിന്‍ഡ് എന്ന വാതക പ്രവാഹമാണ് ഈ ധൂമകേതുവിന്റെയും വാല്‍ഭാഗത്ത് കാണപ്പെടുന്നത്. ടെസ് ചിത്രങ്ങള്‍ ജ്യോതിശാസ്ത്ര പഠനത്തിലേക്കുള്ള വലിയ സഹായമാണ്. വ്യാഴഗ്രഹത്തിന്റേതിനോട് അടുത്തു നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രകാശ രശ്മികളും ചിത്രങ്ങളില്‍ വ്യക്തമാണ്.

സൗരയൂഥത്തിന് വെളിയില്‍ ഗവേഷണം നടത്തുന്നതിനുള്ള നാസയുടെ ഏറ്റവും പുതിയ സംവിധാനമാണ് ടെസ്. ഭൂമിയിലേക്ക് അടുക്കുന്തോറും ഓരോ 13 ദിവസ ഇടവേളകളിലും ടെസ് ചിത്രങ്ങള്‍ അയച്ചുകൊണ്ടിരിക്കും.

Top