വാണിജ്യാവശ്യം; ജലവാഹനങ്ങള്‍ ഡിസംബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

Pinarayi Vijayan

തിരുവനന്തപുരം: വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ജലവാഹനങ്ങളെല്ലാം ഡിസംബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. നിലവിലുളള എല്ലാ ബോട്ടുകള്‍ക്കും നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്താന്‍ ഡിസംബര്‍ 31 വരെ സമയം അനുവദിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് പ്രകാരമുളള സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ നിരവധി ബോട്ടുകളും ഹൗസ് ബോട്ടുകളും സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സുരക്ഷ ഉറപ്പാക്കുന്നതിന് കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സില്‍ ആവശ്യമായ ഭേദഗതി വരുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, മലിനീകരണ നിയന്ത്രണത്തിനുളള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യും.

Top