അല്‍പ വസ്ത്രധാരണം, മനസിക രോഗമെന്ന് കമന്റ് ; ശക്തമായ് പ്രതികരിച്ച് അഭയ ഹിരണ്‍മയി

സ്ത്രധാരണത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഗായിക അഭയ ഹിരണ്‍മയി. വേദിയില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതിനു പിന്നാലെയാണ് അഭയയുടെ വസ്ത്രം ചൂണ്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന് വിമര്‍ശകനു മറുപടിയായി അഭയ ഹിരണ്‍മയി കുറിച്ചു. പിന്നാലെ കമന്റ് ചെയ്ത വ്യക്തി അത് ഡിലീറ്റ് ചെയ്തു.

ശേഷം വന്ന വിമര്‍ശന കമന്റുകളോടും അഭയ രൂക്ഷമയിത്തന്നെ പ്രതികരിച്ചു. ജാനകിയമ്മയും ചിത്ര ചേച്ചിയും റിമി ടോമിയുമെല്ലാം മന്യമായ വേഷം ധരിച്ചാണ് സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും വില കുറഞ്ഞ വസ്ത്രം ധരിച്ച് മാന്യത കാണിക്കരുതെന്നും പൊതുമധ്യത്തില്‍ അല്‍പ വസ്ത്രം ധരിച്ച് നഗ്‌നത കാണിക്കുന്നത് മാനസിക രോഗമാണെന്നുമൊക്കെയാണ് വിമര്‍ശകര്‍ കുറിച്ചത്.

‘താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാന്‍ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയുമൊക്കെ മൂല്യം നിങ്ങള്‍ ഡ്രെസ്സിലാണല്ലോ കണ്ടത്? എന്റെ ഡ്രെസ്സിനു വിലക്കുറവാണെന്ന് ആര് പറഞ്ഞു? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്’ എന്നായിരുന്നു അഭയയുടെ മറുപടി. വിമര്‍ശകരുടെ വായടപ്പിക്കും വിധത്തില്‍ അഭയയുടെ മറുപടിക്ക് ശക്തമായ പിന്തുണ അറിയിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്.

Top