തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് കെ.എം.ബഷീറിന്റെ അനുസ്മരണ ചടങ്ങ് നടന്നു

തിരുവനന്തപുരം; വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ അനുസ്മരണ ചടങ്ങ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്നു. പ്രസ്സ് ക്ലബും കെ.യു.ഡബ്ല്യു.ജെയും ചേര്‍ന്നാണ് അനുസമരണയോഗം സംഘടിപ്പിച്ചത്. അനുസ്മരണ യോഗത്തില്‍ മുല്ലപ്പള്ളി രത്‌നാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ സി പി ഐ നേതാക്കളും പ്രമുഖ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച് കാര്‍ ഇടിച്ച് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയിലെത്തിയ വണ്ടി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Top