കമന്ററി ബോക്‌സ് വിട്ട് ഫീല്‍ഡിലിറങ്ങി ; താരമായി നാസര്‍ ഹുസൈന്‍

nasar-hussain

മന്ററി ബോക്‌സ് വിട്ട് ഫീല്‍ഡിലിറങ്ങി കമന്ററി പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസ്സര്‍ ഹുസൈന്‍. ഐ.സി.സി ലോക ഇലവനും വിന്‍ഡീസ് ടീമുമായുള്ള ചാരിറ്റി മത്സരത്തിലാണ് ഫീല്‍ഡിലിറങ്ങി ഹുസൈന്‍ കമന്ററി പറഞ്ഞത്.

കരീബിയന്‍ ദ്വീപിലുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന അഞ്ച് സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിന്റെ ഇടവേളകളില്‍ താരങ്ങളുമായി സംസാരിക്കാനും നാസര്‍ ഹുസൈന്‍ മറന്നില്ല.

സ്ലിപ്പില്‍ കീപ്പര്‍ക്ക് തൊട്ട് പിറകില്‍ നിന്നും അമ്പയര്‍ക്ക് പിറകില്‍ നിന്നുമുള്ള നാസറിന്റെ ഫീല്‍ഡിലിറങ്ങിയുള്ള കമന്ററിക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി ലഭിച്ചു.

Top