വിവേകത്തിന്റെ കന്നഡ റീമേക്ക് ‘കമാന്‍ഡോ’; ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

ജിത്ത് നായകവേഷത്തിലെത്തിയ തമിഴ് ചിത്രം വിവേകത്തിന്റെ കന്നഡ റീമേക്കാണ് ‘കമാന്‍ഡോ’. ചിത്രത്തിന്റെ ടീസറിനു ലഭിച്ച പ്രതികരണത്തിനു ശേഷം അണിയറ പ്രവര്‍ത്തകര്‍ കമാന്‍ഡോയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. 2017ലാണ് ചിത്രം തമിഴില്‍ റിലീസ് ചെയ്തത്. അജിത് കുമാര്‍, വിവേക് ഒബ്‌റോയ്, കാജല്‍ അഗര്‍വാള്‍, അക്ഷര ഹസ്സന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 80 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യൂറോപ്പ്, യൂറേഷ്യ, സെര്‍ബിയ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കമാന്‍ഡോ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്.

https://youtu.be/b8g73_mqJvc

കന്നഡിലേക്ക് ഡബ്ബ് ചെയ്യുന്ന അജിത്തിന്റെ മൂന്നാമത്തെ ചിത്രമാണ് കമാന്‍ഡോ. അനിരുദ്ധ് ആണ് സംഗീതം. ഹരിവു ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമാന്‍ഡോ ഉടന്‍ തിയറ്ററുകളിലെത്തും.

Top