അജിത് നായകനാകുന്ന കമാന്‍ഡോ ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും

ജിത് കുമാറിന്റെ തമിഴ് ചിത്രം വിവേകത്തിന്റെ കന്നഡ പതിപ്പായ കമാന്‍ഡോയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഇപ്പോഴും ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 80 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യൂറോപ്പ്, യൂറേഷ്യ, സെര്‍ബിയ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കമാന്‍ഡോ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്.

കന്നഡയിലേക്ക് ഡബ്ബ് ചെയ്യുന്ന അജിത്തിന്റെ മൂന്നാമത്തെ ചിത്രമാണ് കമാന്‍ഡോ. അനിരുദ്ധ് ആണ് സംഗീതം. ഹരിവു ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top