കോമിയോ X1 നോട്ട് ഇന്ത്യന്‍ വിപണിയിലേക്ക് ; വില 9999 രൂപ

കോമിയോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ X1 നോട്ട് ഇന്ത്യന്‍ വിപണിയില്‍. 9999 രൂപ വിലയുള്ള ഫോണ്‍ റോയല്‍ ബ്ലൂ, സണ്‍റൈസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭിക്കും.

6 ഇഞ്ച് ഫുള്‍വ്യൂ FHD 2.5D കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. 4G VoLTE ഇരട്ട സിം, 1.45 GHz ക്വാഡ്‌കോര്‍ പ്രോസസ്സറിലാണ് പ്രവര്‍ത്തനം. 3GB റാം 32 GB റോം ഇവ കൂടാതെ 128 GB വരെ വികസിപ്പിക്കാനാകും.

പിന്നില്‍ ഫ്‌ളാഷോട് കൂടിയ 13 MP, 5MP AF ക്യാമറകളും മുന്നില്‍ 8MP ക്യാമറയുമാണുള്ളത്. പ്രോട്രെയ്റ്റ്, ബൊക്കേ, ബ്യൂട്ടി, പനോരമ, സോഷ്യല്‍, നൈറ്റ് മോഡുകള്‍ ക്യാമറ ആകര്‍ഷകമാക്കുന്നു. 2900 mAh ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

Top