വരുന്നു ഫോക്‌സ്‌ വാഗണ്‍ ടൈഗൂണ്‍: 10 മുതല്‍ 16 ലക്ഷം രൂപ വരെ വില

ടൈഗൂണ്‍ എസ്.യു.വിയുടെ പ്രൊഡക്ഷന്‍ പതിപ്പ് മാര്‍ച്ച് 24-ന് അവതരിപ്പിക്കും. സ്‌കോഡ കുഷാക്ക്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനെത്തുന്ന ടൈഗൂണിന് 10 മുതല്‍ 16 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് പ്രവചനങ്ങള്‍. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശനത്തിനെത്തിയത്. ഫോക്‌സ്‌വാഗണ്‍ ഒരുങ്ങിയിട്ടുള്ള  MQB AO IN പ്ലാറ്റ്‌ഫോമാണ് ടൈഗൂണിന് അടിസ്ഥാനമൊരുക്കുന്നത്.

ഫോക്‌സ്‌ വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയില്‍ ഒരുങ്ങുന്ന ആദ്യ വാഹനമാണ് ടൈഗൂണ്‍. വരവിന് മുന്നോടിയായി ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ടൈഗൂണിന്റെ അകത്തളം സംബന്ധിച്ച് സസ്‌പെന്‍സ് ഇപ്പോഴും തുടരുകയാണ്. ബ്ലാക്ക്‌ബോഡി കളര്‍ ഡ്യുവല്‍ ടോണിലാണ് കണ്‍സെപ്റ്റ് മോഡലിന്റെ ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, എന്നിവയാണ് കണ്‍സെപ്റ്റിലെ ഇന്റീരിയറില്‍ നല്‍കിയിരുന്നത്.

ഏഴ് സ്പീഡ് ഡി.സി.ടി. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുകളായിരിക്കും ട്രാന്‍സ്മിഷന്‍.

Top