comin soon second part of Adi Kapyare Koottamani

നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘അടി കപ്യാരേ കൂട്ടമണി’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം ഭാഗം വരുന്നു. ആദ്യ ഭാഗത്തില്‍ അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് മോഹന്‍, നമിതാ പ്രമോദ് എന്നിവരായിരുന്നു അഭിനേതാക്കള്‍.

രണ്ടാ ഭാഗത്തില്‍ ഇവരെ കൂടാതെ മറ്റു ചില താരങ്ങള്‍ കൂടിയുണ്ടാവും. രണ്ടാം ഭാഗം ഹൊറര്‍ കോമഡി ആയിരിക്കുമെന്നാണ് സൂചന.

ആദ്യഭാഗം തീരുന്നിടത്ത് നിന്നാണ് രണ്ടാം ഭാഗത്തിന്റെ തുടങ്ങുന്നത്. ഹോസ്റ്റല്‍ വ്യത്യസ്തമായിരിക്കും. മാത്രമല്ല, കോളേജിന് പുറത്തുള്ള ജീവിതമാവും രണ്ടാം ഭാഗത്തില്‍ അനാവരണം ചെയ്യുകയെന്ന് ജോണ്‍ വര്‍ഗീസ് പറഞ്ഞു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസുമാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.

മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

Top