കോമെറ്റും, ടിയാഗോയും; ഇന്ത്യന്‍ നിരത്തുകള്‍ ഇ.വിക്ക് വഴിമാറുമ്പോള്‍

ലോകമെമ്പാടുമുള്ള നിരത്തുകള്‍ കീഴക്കി ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പിച്ച സ്വീകാര്യതയാണ് മലയാളികളും നല്‍കുന്നത്. നേരത്തെ വലിയ വില കൊടുത്താല്‍ മാത്രമായിരുന്നു ഇലക്ട്രിക് കാറുകള്‍ വാങ്ങാനായിരുന്നത്. എന്നാല്‍ 10 ലക്ഷം രൂപയില്‍ താഴെ ബജറ്റുണ്ടെങ്കില്‍ ബാറ്ററി വാഹനങ്ങള്‍ വാങ്ങാമെന്ന സ്ഥിതി ഇന്ത്യയിലുമെത്തി. ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയുമാണ് ഈ നീക്കത്തിന് പിന്നില്‍.

കാറുകളുടെ തന്നെ സങ്കല്‍പ്പത്തെ പൊളിച്ചെഴുതിയിരിക്കുകയാണ് കോമെറ്റ് ഇവി. മൈക്രോ കാറുകള്‍ വിദേശ നിരത്തുകളില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും ടാറ്റ നാനോയെല്ലാം പരാജയപ്പെട്ട ഇന്ത്യയില്‍ ഇവിയെ സ്വീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ലായിരുന്നു. എന്നാല്‍ എംജിയുടെ ഇത്തിരികുഞ്ഞനെ അതിവേഗം നെഞ്ചിലേറ്റി മാറുന്ന കാലഘട്ടത്തിലേക്ക് നമ്മളും ചുവടുവെച്ചു.

ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് പാസഞ്ചര്‍ കാറായ എംജികോമെറ്റിന് 2.97 മീറ്റര്‍ നീളവും 100 കിലോമീറ്റര്‍ വേഗവുമാണുള്ളത്. ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ കുതിച്ചുചാട്ടം തന്നെയാണ് നടത്തിയിരിക്കുന്നത്. പാരിസ്ഥിതിക അവബോധവും സര്‍ക്കാരിന്റെ പ്രോത്സാഹനവുമാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) വിപണി അതിവേഗം വളരാന്‍ സഹായിക്കുന്ന രണ്ട് കാരണങ്ങള്‍.

Top