ഇന്ദ്രന്‍സിന്റെ കോമഡി ത്രില്ലർ; ‘ശുഭദിനം’ തിയറ്ററുകളിലേക്ക്

ന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തിയറ്ററുകളിലെത്തുന്നു. നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിതകാഴ്ചകളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. അവിടെ താമസിക്കുന്ന സിഥിൻ പൂജപ്പുര, നിരവധി പ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. ആ പ്രശ്നങ്ങൾക്കെല്ലാമൊരു പരിഹാരമാർഗമെന്ന നിലയ്ക്കാണ് അയാളൊരു തീരുമാനം കൈക്കൊള്ളുന്നത്. എന്നാൽ അതിന്റെ അനന്തരഫലങ്ങൾ, കഥാഗതിയിൽ കൂടുതൽ ഉദ്വേഗവും ജിജ്ഞാസയും സൃഷ്ടിക്കുന്നു.

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിച്ച്, ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച ശുഭദിനം ഒരുക്കിയിരിക്കുന്നത് കുടുംബസദസുകളെ ആനന്ദിപ്പിക്കുവാൻ പറ്റുന്ന തരത്തിലാണ്. ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവരാണ് മറ്റു താരങ്ങള്‍.

 

 

Top