കോമഡി ഹൊറര്‍ സീരീസായ ‘കാഞ്ചന 3’ ; കേരള തിയേറ്റര്‍ ലിസ്റ്റ് കാണാം

കോമഡി ഹൊറര്‍ സീരീസായ കാഞ്ചനയിലെ പുതിയ ചിത്രം കാഞ്ചന 3 ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ കേരള തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. രാഘവ ലോറന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോറന്‍സ് തന്നെയാണ്.

ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാര്‍. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top