“കോണ്‍ഗ്രസില്‍ കോമഡി കാലം: ഇടവേള ബാബു പണ്ട് കെഎസ്‌യുകാരൻ”-വിജയരാഘവന്‍

തിരുവനന്തപുരം:  സിനിമാ താരങ്ങളുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനർ എ.വിജയരാഘവന്‍. “കോണ്‍ഗ്രസുകാർ തന്നെ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്നു. ഇത് രമേശ് ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതുപോലെലെയാണ്. കോണ്‍ഗ്രസില്‍ കോമഡി കാലമാണെന്നും” വിജയരാഘവന്‍ പറഞ്ഞു.

“:ഇടവേള ബാബു പണ്ട് കെഎസ്‌യുകാരനായിരുന്നു. രമേഷ് പിഷാരടിയും കോൺഗ്രസുകാരൻ തന്നെ.” വിജയരാഘവന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിനിമ താരങ്ങളായ രമേഷ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തതിനു പിന്നാലെയാണു വിജയരാഘവന്റെ പ്രതികരണം.

Top