കോമഡി ഡ്രാമ ചിത്രം ‘മിമി’ ജൂലൈ 30ന് ഒടിടിയില്‍ റിലീസ് ചെയ്യും

ക്രിതി സനോണ്‍, പങ്കജ് ത്രിപാഠി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉഠേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മിമിയുടെ ട്രെയിലര്‍ പുറത്ത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 30ന് ജിയോ സിനിമ, നെറ്റ്ഫ്‌ലിക്‌സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യും.

വാടക ഗര്‍ഭപാത്രത്തിലൂടെ വിദേശ ദമ്പതികള്‍ക്കായി ഗര്‍ഭം ധരിക്കുന്ന മിമി എന്ന പെണ്‍കുട്ടിയെയാണ് ക്രിതി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മിമി ഗര്‍ഭിണി ആയതിനു ശേഷം വിദേശ ദമ്പതികള്‍ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുന്നു. തുടര്‍ന്ന് മിമിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രസകരമായ രീതിയില്‍ അവതരിപ്പിക്കുകയാണ് സിനിമയിലൂടെ.

ദിനേശ് വിജയന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്‌മാന്‍ ആണ്.

 

Top