Comedian Charlie Murphy, brother of Eddie, dies at 57

ന്യൂയോര്‍ക്ക്: യുഎസ് കൊമേഡിയന്‍ ചാര്‍ളി മര്‍ഫി(57 )അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത ഹോളിവുഡ് നടന്‍ എഡ്ഡി മര്‍ഫി സഹോദരനാണ്.

ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു മരണം. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ചാര്‍ളി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ജംഗിള്‍ ഫീവര്‍, നൈറ്റ് അറ്റ് ദി മ്യൂസിയം, ലോട്ടറി ടിക്കറ്റ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.

Top