കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി വീണ്ടും വരണം: രാഷ്ട്രീയ കാര്യസമിതിയിൽ നിർദ്ദേശം

ഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശബിരം തുടങ്ങാൻ ഒരു ദിവസം മാത്രംബാക്കി നിൽക്കെ പുതിയ അദ്ധ്യക്ഷൻ ആരായാരിക്കും എന്നത് സംബന്ധിച്ച ചർച്ചകളും സജീവമായി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും വരണമെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ നിർദ്ദേശം ഉയർന്നു.ഉദയ്പൂരിൽ നിന്ന് രാജ്യത്തിന്റെ പ്രതീക്ഷയുടെ സൂര്യൻ ഉദിച്ച് ഉയരുമെന്ന് രൺദീപ് സിംഗ് സുർജെവാല പറഞ്ഞു.പാർട്ടിയിൽ സമൂലമായ മാറ്റം ലക്ഷ്യമിട്ടാണ് നാളെ മുതൽ മൂന്ന് ദിവസത്തെ ചിന്തൻ ശീബിരം ഉദയ്പൂരിൽ നടക്കാനിരിക്കുന്നത്.സംഘടന ദൗർബല്യം പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും നടപടികളും ഇതിന്റെ ഭാഗമായുണ്ടാകും. ചിന്തൻ ശിബിരത്തിന് മുന്നോടിയായി നിയോഗിച്ച 6 സമിതികൾ ഇതിനകം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങണമെന്ന് സമിതി നിർദ്ദേശവും ഇതിനകം വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേർന്ന പ്രവർത്തക സമിതി യോഗത്തിലും ഈ ആവശ്യം ഉയർന്നിരുന്നു. പല സംസ്ഥാനങ്ങലിലും രാഹുൽ ഗാന്ധി തന്റെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും റാലികളിൽ അദ്ദേഹം പങ്കെടുത്തു. രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന രാഷ്ട്രീയ കാര്യ സമിതി നിർദ്ദേശം ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യപ്പെടും.നാളെ സോണിയ ഗാന്ധിയുടെ ആമുഖ പ്രഭാഷണത്തോടെ ചിന്തൻ ശിബിരത്തിന് തുടക്കമാകും. 15ന് പ്രവർത്തക സമിതി ചർച്ചക്കു ശേഷം നിർണായകമായ ഉദയ്പൂർ പ്രഖ്യാപനം ഉണ്ടാകും.

Top