ഈ വരയില്‍ വന്ന് നില്‍ക്ക്; സര്‍ഫറാസിനെ ഫീല്‍ഡ് നിര്‍ത്താന്‍ പാടുപെട്ട് രോഹിത്

ധരംശാല: ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ സൂപ്പര്‍ താരമാണ്. പ്രത്യേകിച്ചും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായുള്ള സൗഹൃദമാണ് സര്‍ഫറാസിനെ ആരാധകര്‍ക്ക് പ്രീയപ്പെട്ടവനാക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ ഫീല്‍ഡിംഗിനെത്തിയ യുവതാരത്തെ ശാസിച്ച രോഹിത് ശര്‍മ്മ എന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സര്‍ഫറാസിനെ ഫീല്‍ഡ് നിര്‍ത്താന്‍ പാടുപെടുന്ന സര്‍ഫറാസിന്റെ വീഡിയോയും തരംഗമാകുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ സാക്ക് ക്രൗളിയുടെ വിക്കറ്റിനായി സര്‍ഫറാസ് റിവ്യൂ ആവശ്യപ്പെട്ടപ്പോള്‍ രോഹിത് നിഷേധിച്ചു. സര്‍ഫറാസിനെ രോഹിത് കളിയാക്കുന്നതും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. എന്നാല്‍ ടെലിവിഷന്‍ റിപ്ലേയില്‍ ക്രൗളി ഔട്ടാണെന്ന് വ്യക്തമായിരുന്നു.

ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യാന്‍ പറഞ്ഞ സര്‍ഫറാസ് അതെവിടെയെന്ന് തിരയുകയായിരുന്നു. പിന്നാലെ രോഹിത് ശര്‍മ്മ കാലുകൊണ്ട് വരച്ച് കാണിച്ചു. എന്നിട്ടും സര്‍ഫറാസ് എത്താതിരുന്നതോടെ താരത്തെ രോഹിത് പിടിച്ചുമാറ്റി നിര്‍ത്തി. പിന്നാലെ ജയ്‌സ്വാളിനും രോഹിത് ശര്‍മ്മ ഫീല്‍ഡ് പൊസിഷന്‍ പറഞ്ഞുകൊടുത്തു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് രസകരമായ സംഭവം.

Top