അഞ്ചാം പാതിരായുടെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ സാധ്യത

സൂപ്പർ ഹിറ്റ്‌ ചിത്രമായാ അഞ്ചാം പാതിരായുടെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി സൂചനകൾ. കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയിൽ നിന്നാണ് വീണ്ടും അതെ ടീം മറ്റൊരു സിനിനയുമായി എത്തുന്നു എന്ന വാർത്ത പ്രചരിക്കുന്നത്. കുഞ്ചാക്കോ ബോബൻ സംവിധായകൻ മിഥുൻ മാനുവൽ തോമസ് നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ എന്നിവർ എന്നിവർ ഒരുമിച്ചുള്ള ചിത്രമാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തത്.

ഒരു ത്രില്ലെർ തന്നെയാണ് വീണ്ടും ഈ ടീമിൽ നിന്നും വരുന്നത് എന്നും വാർത്തകൾ ഉണ്ട്. ഏതായാലും ഔദ്യോഗിഗമായി ഇത് വരെ സിനിമയുമായി ബന്ധപ്പെട്ട് വാർത്തകൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഏതായാലും മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്ന് സമ്മാനിച്ച അഞ്ചാം പാതിരാ ടീം വീണ്ടും ഒന്നിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.

Top