ഓസ്പിന നെഞ്ചുവിരിച്ചു നിന്നു; സെനഗലിനെ തോല്‍പ്പിച്ച് കൊളംബിയ പ്രീക്വാര്‍ട്ടറില്‍

മോസ്‌ക്കോ: നിര്‍ണായക മത്സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ച് കൊളംബിയ പ്രീക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ സെനഗലിനെ തറപറ്റിച്ചത്. കൊളംബിയക്ക് വേണ്ടി യെറി മിന ആണ് ഗോള്‍ നേടിയത്.

ഉറച്ചു നിന്ന കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഓസ്പിനയെ മറികടക്കാന്‍ സെനഗലിനായില്ല.

വിജയത്തോടെ കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ഫെയര്‍ പ്ലെയുടെ ആനുകൂല്യത്തില്‍ ജപ്പാനും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

Top