കെഎസ്ആര്‍ടിസി കളക്ഷനില്‍ 200 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ടുവന്ന കളക്ഷന്‍ തുകയില്‍ വ്യാജനോട്ടുകള്‍. 26 വ്യാജനോട്ടുകളും 200 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റുമാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

ഒരേ സീരിയല്‍ നമ്പറിലുള്ള 200 രൂപ നോട്ടുകളിലെ 26 എണ്ണവും കളര്‍ പകര്‍പ്പാണ്. കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാര്‍ എസ്ബിഐയുടെ പുത്തന്‍ചന്ത ശാഖയിലടക്കാന്‍ കൊണ്ടുവന്ന നോട്ടുകളിലാണ് വ്യാജന്‍ കണ്ടെത്തിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.

കള്ളനോട്ടുകള്‍ എങ്ങനെ വന്നുവെന്നത് കെഎസ്ആര്‍ടിസി അധികൃതരും അന്വേഷിക്കും.

Top