Colombian government, FARC reach new peace agreement

ബഗോട്ട: മാര്‍ക്‌സിസ്റ്റ് ഫാര്‍ക് ഗറില്ലകളുമായി ചേര്‍ന്ന് രൂപം നല്‍കി പുതിയ സമാധാനക്കരാറില്‍ വ്യാഴാഴ്ച ഒപ്പുവയ്ക്കുമെന്ന് കൊളംബിയന്‍ സര്‍ക്കാര്‍.

ഇതിനുശേഷം കോണ്‍ഗ്രസിന്റെ അംഗീകാരത്തിന് വിടുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഹൊസെ മാനുവല്‍ സാന്റോസ് അറിയിച്ചു. നേരത്തേ ഒപ്പുവച്ച സമാധാനക്കരാര്‍ ഹിതപരിശോധനയില്‍ തള്ളപ്പെട്ടതിനെത്തുടര്‍ന്നാണു പരിഷ്‌കരിച്ച കരാര്‍ തയാറാക്കിയത്.

ഗറില്ലകള്‍ ആയുധം താഴെവയ്ക്കണമെന്ന മുന്‍ കരാറിലെ നിബന്ധന അതേപടി പുതിയ കരാറിലും നിലനിര്‍ത്തിയിട്ടുണ്ട്. റിബലുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിക്കാം. 52വര്‍ഷം ദീര്‍ഘിച്ച ആഭ്യന്തരയുദ്ധത്തിന് അന്ത്യംകുറിക്കുകയാണു കരാറിന്റെ ലക്ഷ്യം.

Top