കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 പേര്‍ മരിച്ചു

കോക്ക: കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കോക്ക റീജനിലെ റോസാസ് നഗരത്തിലാണ് ഞായറാഴ്ച മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്.

മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. മണ്ണിനടിയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top