colombia flood disaster death toll rises

ബൊഗോട്ട: തെക്കു പടിഞ്ഞാറന്‍ കൊളംബിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 206 പേര്‍ മരിച്ചു.

ഇരുന്നൂറോളം പേരെ കാണാതായതായും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും കൊളംബിയന്‍ റെഡ് ക്രോസ് അറിയിച്ചു.

മോകോവ നഗരത്തില്‍ വെള്ളിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. രാത്രിയിലും പകലുമായി നില്‍ക്കാതെ പെയ്ത മഴയില്‍ നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി. നിലയ്ക്കാതെ പെയ്യുന്ന മഴയത്തുടര്‍ന്ന് മൂന്നു നദികള്‍ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്.

കൊളംബിയ പ്രസിഡന്റ് ജുവാന്‍ മനുവല്‍ സാന്റോസ് ദുരന്തമേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദേശത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Top