ഇവന്‍ ആളൊരു പുലി തന്നെ !നായയുടെ തലയ്ക്ക് 50 ലക്ഷമെന്ന് കള്ളക്കടത്തുകാര്‍….

കൊളംബിയ :ലോകത്തിലെ മയക്കുമരുന്ന് കള്ളക്കടത്തില്‍ കൊളംബിയ വളരെ പ്രശസ്തമാണ്. വര്‍ഷങ്ങളായി കൊളംബിയയില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ തഴച്ചു വളരുകയാണ്. പക്ഷേ ഈ കള്ളകടത്തുകാരുടെ പേടി സ്വപ്നമാണ് സോംബ്ര. രണ്ടുവര്‍ഷമായി മയക്കുമരുന്ന് കള്ളകടത്തുകാരെ പിടിക്കുന്നത് സോംബ്രെ എന്ന നായയാണ്. ഏകദേശം 68 കോടി രൂപയുടെ മയക്കു മരുന്നാണ് സോംബ്ര പിടിച്ചെടുത്തത്. ഈ സോംബ്രയ്ക്കാണ് കള്ളക്കടത്തുകാര്‍ 50 ലക്ഷം രൂപ വിലയിട്ടിരിക്കുന്നത്. കൊളംബിയ പൊലീസ് നായയെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട സോംബ്ര കൊളംബിയ പൊലീസില്‍ 2 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നായയുടെ സഹായത്തോടെ 245 ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വലിയ വിമാനത്താവളങ്ങളിലാണ് സോംബ്രയുടെ ഡ്യുട്ടി. 2016 മാര്‍ച്ചില്‍ സോംബ്ര 2958 കിലോഗ്രാം കൊക്കൈയ്ന്‍ പഴത്തിന്റെ ബോക്‌സില്‍ നിന്ന് കണ്ടെടുത്തിരുന്നു. ബെല്‍ജിയത്തിലേക്ക് അയച്ച ബോക്‌സായിരുന്നു അത്. 2017 മെയ് മാസം ഏകദേശം 1. 1 ടണ്‍ കൊക്കൈയ്ന്‍ പിടിച്ചെടുത്തു. എന്നാല്‍ സോംബ്ര ജൂണില്‍ 5.3 ടണ്‍ കൊക്കൈയ്ന്‍ പിടികൂടിയിരുന്നു. സോംബ്രയ്ക്ക് ഏകദേശം ആറ്‌ വയസ്സുണ്ട്.

Top