കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഡൽഹി: കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ. ജസ്റ്റിസ് അബ്ദുൾ റഹീം മുസലിയാർ ബദറുദ്ദീൻ, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശയുളളത്.

ഇവരുടെ സേവനത്തിൽ സംതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയാണ് കൊളീജിയം കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്.നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ നൽകിയിരിക്കുന്നത്. സാധാരണ അഡീഷണൽ ജഡ്ജിമാരായി സേവനമനുഷ്ഠിച്ച് രണ്ടു വർഷത്തിന് ശേഷം ഇവരുടെ സേവനത്തിൽ സംതൃപ്തിയുണ്ടെങ്കിൽ മാത്രമെ സ്ഥിരം ജഡ്ജിമാരാക്കുകയൊളളു. ജഡ്ജിമാരുടെ പരാമർശത്തിലോ വിധിന്യായത്തിലോ എന്തെങ്കിലും ആശയകുഴപ്പമുണ്ടെങ്കിൽ അഡീഷണൽ ജഡ്ജി എന്ന പദവി നീട്ടിനൽകുകയാണ് ചെയ്യുക.

Top