കേരള, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി : തെലങ്കാന, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ. തെലങ്കാന ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഹുയാന്‍, കേരള ചീഫ് ജസ്റ്റിസ് എസ് വി ഭാട്ട്യ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ജസ്റ്റിസ് കെ എം ജോസഫ്, അജയ് രസ്‌തോഗി, വി രാമസുബ്രഹ്മണ്യന്‍ എന്നീ മൂന്ന് ജഡ്ജിമാര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയതായി രണ്ട് ജഡ്ജിമാരെ കൊളീജിയം ശുപാര്‍ശ ജെയ്തിരിക്കുന്നത്.

Top