സംസ്ഥാനത്തെ കോളേജുകൾ ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ തുറക്കും

തിരുവനന്തപുരം : സ്കൂളുകൾക്കു പിന്നാലെ സംസ്ഥാനത്തെ കോളജുകളിലും ഇന്നു മുതൽ നിയന്ത്രണങ്ങളോടെ തുറക്കും. കോളേജിന്റെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയാണ്. ഒരു സമയം പകുതി വിദ്യാർഥികൾക്കു മാത്രം പ്രവേശനം ഉണ്ടാകൂ.

ഷിഫ്റ്റ് അല്ലാത്തവർക്ക് നാലു സമയ ഷെഡ്യൂളിൽ 8.30–1.30; 9–2; 9.30–3.30; 10–4, ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാവുന്നതാണ്. ക്ലാസുകൾ തുടങ്ങുന്നതിനു മുന്നോടിയായി മന്ത്രി കെ.ടി.ജലീൽ ഇന്നു കോളജ് പ്രിൻസിപ്പൽമാരുമായി ഓൺലൈനിൽ ചർച്ച നടത്തും.

Top