കര്‍ണാടകയിലെ കോളേജുകള്‍ 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

college

ബംഗളൂരു: കര്‍ണാടകയിലെ കോളേജുകള്‍ ജൂലൈ 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്സിന്‍ എടുത്ത കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഇതു സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കും.

സ്വകാര്യ, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്സിന്‍ സ്വീകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രി അശ്വത്നാരായണ്‍ ജൂലൈ 16ന് ട്വീറ്റ് ചെയ്തിരുന്നു. ഡിപ്ലോമ കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍, ദന്തല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Top