ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാതെ വിദ്യാര്‍ത്ഥികള്‍ ;ശ്രീനഗറിലെ കോളജ് വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത്

ശ്രീനഗര്‍: ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത കോളേജ് വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത്. പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ദൃശ്യവും വാര്‍ത്തയും പുറത്തു വിട്ടിരിക്കുന്നത്.

ശ്രീനഗറിലെ ഷെറെ കശ്മീര്‍ സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ബിരുദദാന ചടങ്ങിലാണ് സംഭവം. ചടങ്ങിനെത്തിയ ഭൂരിഭാഗം പേരും ദേശീയഗാനത്തിന്എഴുന്നേറ്റു നിന്നപ്പോള്‍ ഏതാനും വിദ്യാര്‍ഥികള്‍ തങ്ങളുടെ സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു.

ദേശീയഗാനത്തെ അവഹേളിച്ചതിന് കഴിഞ്ഞ വര്‍ഷം നവംബറില്‍ രജൗരിയിലെ ബാബ ഘുലാം ഷാ ബാദ്ഷാ സര്‍വ്വകലാശാലയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. ദേശീയഗാനത്തിനിടെ എഴുന്നേല്‍ക്കാതിരുന്ന വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കൊച്ചിയിലെ ഒരു കോളജില്‍ നടന്ന സമാനമായ മറ്റൊരു സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ നേതാവിനെ മാര്‍ച്ചില്‍ കോളജില്‍ നിന്ന് സസ്പന്റെ് ചെയ്തിരുന്നു.

Top