ബസ് യാത്രയ്ക്കിടെ വടിവാള്‍ വീശി; നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

perambra

ചെന്നൈ: വടിവാളുമായി ബസില്‍ യാത്ര നടത്തിയ കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ചെന്നൈ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഓടുന്ന ബസിന്റെ ഫൂട്ട് ബോര്‍ഡില്‍ നിന്നുകൊണ്ട് വടിവാള്‍ തറയില്‍ ഉരസി തീപ്പൊരി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ പരസ്യമായി തല്ലുകയും കുട്ടികള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുകയും ചെയ്തു.

സംഭവത്തില്‍ ഒരാള്‍ മുന്‍പ് തന്നെ അറസ്റ്റിലായിരുന്നു. ശിവ എന്ന വിദ്യാര്‍ഥിയെ മാത്രം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. മറ്റു വിദ്യാര്‍ഥികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റം വിദ്യാര്‍ഥികള്‍ വടിവാളുമായി യാത്ര ചെയ്തത്.

Top