ഗുജറാത്തിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തില്‍ 18 വ​യ​സു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ​നി​ന്നും താ​ഴെ​ക്കു വ​ലി​ച്ചെ​റി​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പെ​ൺ‌​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി പാ​ർ​ലെ പോ​യി​ന്‍റ് ഏ​രി​യാ​യി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ല്, അ​ഞ്ച് നി​ല​ക​ളു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത്, ചോ​ര​വാ​ർ​ന്ന് വ​ഴി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Top