ദുരന്ത നിവാരണ പരിശീലനത്തിനിടെ കോളജ് കെട്ടിടത്തില്‍ നിന്നു തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു

dead body

കോയമ്പത്തൂര്‍: ദുരന്ത നിവാരണ പരിശീലനത്തിനിടെ കോളജ് കെട്ടിടത്തില്‍നിന്നു പരിശീലകന്‍ താഴേക്കു തള്ളിയിട്ട വിദ്യാര്‍ഥിനി മരിച്ചു.

നരസിപുരം കലൈമകള്‍ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി എന്‍.ലോകേശ്വരി (19) ആണു സണ്‍ഷെയ്ഡില്‍ തലയിടിച്ചു മരിച്ചത്.

സംഭവത്തില്‍ ദുരന്ത നിവാരണ പരിശീലകന്‍ ആര്‍.അറുമുഖത്തെ അറസ്റ്റ് ചെയ്തു.

അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി രക്ഷപ്പെടാന്‍ കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) യൂണിറ്റാണു വ്യാഴാഴ്ച വൈകിട്ടു പരിശീലനമൊരുക്കിയത്. ഇരുപതോളം വിദ്യാര്‍ഥികള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സണ്‍ഷെയ്ഡില്‍ നിന്നു താഴെ വിടര്‍ത്തിപ്പിടിച്ച വലയിലേക്കു ചാടി.

എന്നാല്‍ പേടിച്ചു സണ്‍ഷെയ്ഡില്‍ ഇരുന്ന ലോകേശ്വരിയെ നിര്‍ബന്ധിച്ചിട്ടും ചാടാതിരുന്നതിനാല്‍ പരിശീലകന്‍ തള്ളിയിടുകയായിരുനെന്ന് പൊലീസ് പറഞ്ഞു. സണ്‍ഷെയ്ഡില്‍ തലയിടിച്ചുവീണ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top