തിരുവന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ചാണ് അപകടം.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിനി അഭന്യ (18) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാര്‍ കൈയ്യേറ്റം ചെയ്യുകയും ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധിക്കുകയും ചെയ്തു. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Top