കോളജ് പ്രിന്‍സിപ്പലിനെ അജ്ഞാത സംഘം വീട്ടില്‍ കയറി മര്‍ദിച്ചു

beat

കൊടുങ്ങുല്ലൂര്‍: തൃശൂരില്‍ കോളജ് പ്രിന്‍സിപ്പലിന് അജ്ഞാത സംഘത്തിന്റെ മര്‍ദനം.

വീട്ടില്‍ കയറിയാണ് സംഘം കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളജ് പ്രിന്‍സിപ്പല്‍ അജിംസ് പി. മുഹമ്മദിനെ മര്‍ദ്ദിച്ചത്.

കാലിനു പരിക്കേറ്റ അജിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. വീടിനു പുറത്തുനിന്ന അജിംസിനെ ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ കാലിന് അക്രമിസംഘം ഇരുമ്പുവടികൊണ്ട് അടിച്ചു.

നിലത്തുവീണ അജിംസ് ബഹളംകൂട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍തന്നെ അജിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

അജിംസ് പ്രിന്‍സിപ്പലായ അസ്മാബി കോളജില്‍ അക്രമം നടത്തിയ 17 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണോ അക്രമമെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

Top