കോളേജോ അതോ ആശ്രമമോ ; വിദ്യാര്‍ത്ഥിനികള്‍ക്ക് വസ്ത്ര സ്വാതന്ത്രം നിക്ഷേധിച്ച് വനിതാ കോളേജ്

jeans

പാട്‌ന: വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

പാറ്റ്‌നയിലെ മഗദ് മഹിളാ കോളേജ് ആണ് പെണ്‍കുട്ടികള്‍ക്ക് ജീന്‍സ്, ലെഗിങ്‌സ് പോലുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ക്യാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയത്.

പാട്‌ന സര്‍വകലാശാലക്ക് കീഴിലുള്ള പഴക്കമേറിയ കോളേജ് ആണ് മഗദ് വനിതാ കോളേജ്.

ജീന്‍സിനു പുറമെ പാട്യാല വസ്ത്രങ്ങള്‍ ധരിക്കുന്നതിനും പുതിയ ഡ്രസ്‌കോഡ് പ്രകാരം വിലക്കുണ്ട്.

ഇത്തരം വസ്ത്രം ധരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധതിരിപ്പിക്കുമെന്നും, വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം വസ്ത്രങ്ങള്‍ ആവശ്യമില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നു.

ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും കോളേജ് വ്യക്തമാക്കി.

ജീന്‍സ്, ലഗിങ്‌സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരാന്‍ കോളേജ് ക്യാമ്പസ് ഷോപ്പിങ് മാള്‍ അല്ലെന്ന് പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ ഡോ. ശശി ശര്‍മ പറഞ്ഞു.

കൂടാതെ കോളേജില്‍ എത്തുമ്പോള്‍ ജീന്‍സ് ധരിക്കേണ്ട ആവശ്യമില്ലെന്നും, ജീന്‍സ് ധരിക്കുന്നത് വ്യതിചലനമുണ്ടാക്കുന്നതോടൊപ്പം പഠിക്കുകയാണെന്ന വികാരമുണ്ടാക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ മെയ്ക്കപ്പും ലിപ്‌സ്റ്റിക്കും 45 വയസിന് ശേഷം ചെയ്താല്‍ മതിയെന്ന അഭിപ്രായവും പ്രിന്‍സിപ്പലിനുണ്ട്.

Top