എം ജി ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം കളക്ടര്‍

എം ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി കെ ജയശ്രീ.

യോഗത്തില്‍ സര്‍വകലാശാല അറിയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം എംജി സര്‍വകലാശാല വൈസ് ചന്‍സലര്‍ തള്ളിയിരുന്നു. ലൈംഗിക അതിക്രമം സംബന്ധിച്ച്‌ വാക്കാല്‍ പോലും പരാതി ലഭിച്ചിട്ടില്ലെന്നും വി.സി ഡോ.സാബു തോമസ് പറഞ്ഞിരുന്നു.

ആരോപണ വിധേയനായ അധ്യാപകനെ നിയമപ്രകാരം മാത്രമേ പുറത്താക്കാന്‍ സാധിക്കൂവെന്ന് കളക്ടര്‍ വ്യക്തമാക്കി. അതേസമയം അധ്യാപകനെ പുറത്താക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം തുടരാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സര്‍വകലാശാല അറിയിച്ചു.വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം തുടരാം. മേല്‍നോട്ടം വഹിക്കുകയും ചെയ്യാം. പരാതിക്കാരി ലാബിലെത്തി ഗവേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം.

Top