കള്ളവോട്ട് ചെയ്യാനുള്ള ഒരു നീക്കവും നടക്കില്ലെന്ന് കളക്ടര്‍ കെ.വാസുകി

തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് കളക്ടര്‍ കെ.വാസുകി. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് അവര്‍ വ്യക്തമാക്കി.

ചിലയിടത്ത് ചില വോട്ടര്‍മാര്‍ക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഇരട്ട വോട്ടര്‍മാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

കള്ളവോട്ട് ചെയ്യാനുള്ള ഒരു നീക്കവും നടക്കില്ലെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Top