ലക്ഷദ്വീപിന്റെ അധികാര പരിധി നീക്കുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കളക്ടര്‍

കവരത്തി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി ഇയാസ് രംഗത്ത്. അത്തരത്തിലുള്ള എല്ലാ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ എസ് അസ്‌കര്‍ അലി വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ ഇല്ലെന്ന് ലക്ഷദീപ് കളക്ടര്‍ പ്രതികരിച്ചു.കര്‍ണാടക ഹൈക്കോടതിയുടെ നിയമാധികാരപരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

അഡ്മിനിസ്‌ട്രേഷനെതിരെ നിരവധി കേസുകള്‍ കേരള ഹൈക്കോടതിയില്‍ വന്ന സാഹചര്യത്തിലാണ് നീക്കം എന്നാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയത്. എന്നാല്‍ ഭരണഘടനയുടെ അനുച്ഛേദം 241 അനുസരിച്ചു കേന്ദ്ര ഭരണ പ്രദേശത്തിന്റെ നിയമപരമായ അധികാര പരിധി മാറ്റാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം ആവശ്യമാണ്.

Top